
Siju Rajakkad
സിജു രാജാക്കാട്
Award-winning author from Rajakkad, Idukki. Writing stories that breathe life into the landscapes of Kerala and the people who call it home.

Siju Rajakkad - Malayalam Author & Storyteller
The Story Behind the Storyteller
സിജു രാജാക്കാട്, രാജാക്കാട് പഞ്ചായത്തിലെ എൻ.ആർ. സിറ്റിയിൽ, തെനംകുഴിയിൽ ചാക്കോയുടെയും ആലീസിന്റെയും നാലുമക്കളിൽ രണ്ടാമനായി ജനനം. എൻ.ആർ.സിറ്റി എസ്.എൻ. വി. ഹയർസെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ. സി. വരെ പഠനം. 1994-ൽ കോട്ടയം എസ്.എച്ച്. മൗണ്ട് മോണസ്റ്ററിയിൽ വൈദിക പഠനത്തിനു ചേർന്നു. ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ തത്വശാസ്ത്രം, ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ഡിഗ്രി,എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ മലയാളം. IGNOU യിൽ നിന്ന് എം എ ഇംഗ്ലീഷ്, നെടുങ്കണ്ടം യു.സി.റ്റി.യിൽ ബി.എഡ്. എന്നീ കോഴ്സുകൾ ചെയ്തു. കപ്യാർ, തട്ടുകടത്തൊഴിലാളി, സ്കൂൾ-കോളേജ് അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.നിലവിൽ വിദ്യാഭ്യാസ മാസികയിൽ ജോലി ചെയ്യുന്നു. ആധുനിക ജീവിത സംഘർഷങ്ങളെയും സാമൂഹ്യ വൈരുധ്യങ്ങളെയും ജനപക്ഷത്തു നിന്നുകൊണ്ട് ആവിഷ്കരിക്കുന്ന സാഹിത്യകാരൻ. ആനുകാലികങ്ങളിലും സാഹിത്യ പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.ഡിഗ്രി പഠന കാലത്ത് ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. വിദ്യാർത്ഥി ആയിരിക്കുമ്പോൾ ത്തന്നെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സമിതി അംഗം, വീഥി കലാ സാംസ്‌കാരിക വേദി സെക്രട്ടറി, അവാർഡ് കൾച്ചറൽ ഫോറം സെക്രട്ടറി എന്നീ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചു. നിലവിൽ കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗമാണ്.സമൂഹത്തിൽ ശാസ്ത്ര ചിന്തയും ജനാധിപത്യ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സാധ്യമായ ഇടപെടലുകൾ നടത്തുന്നു. കോസ്മോയിസം (സാർവ്വ പ്രപഞ്ചികത സിദ്ധാന്തം )എന്ന ചിന്തക്കു രൂപം കൊടുത്തു. ഇത് കൂടുതൽ വികസപ്പിക്കുന്നതിന് ആവശ്യമായ പഠന ഗവേഷണ പ്രവർത്തനങ്ങൾ പരിമിതമായ രീതിയിൽ ചെയ്തു വരുന്നു. ചുരുക്കം ചില ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. 'നോവിന്റെ നന്മകൾ', 'ചെകുത്താൻ കുരിശു വരയ്ക്കുന്നു', കാശ്മീരി കവിതകൾ -വിവർത്തനവും പഠനവും ,പതൃത്വസർട്ടിഫിക്കറ്റ്,കോസ്മോയിസം, താക്കീത്, എന്നിവ കൃതികൾ. പൊൻകുന്നം വർക്കി നവലോകം ചെറുകഥ പുരസ്കാരം 2015 ൽ നേടിയിട്ടുണ്ട് വിലാസം : തെനംകുഴിയിൽ, എൻ.ആർ.സിറ്റി. പി.ഒ., രാജാക്കാട്, ഇടുക്കിജില്ല- 685566, ഫോൺ : 9605681534, 7034303061.
Get in Touch
Connect with Siju Rajakkad directly